MAP

റഷ്യയുടെ യുക്രെയ്൯ അധിനിവേശത്തെ തുടർന്ന് ഹംഗറിയിലെത്തിയ അഭയാർത്ഥി തന്റെ കുഞ്ഞിനോടൊപ്പം. റഷ്യയുടെ യുക്രെയ്൯ അധിനിവേശത്തെ തുടർന്ന് ഹംഗറിയിലെത്തിയ അഭയാർത്ഥി തന്റെ കുഞ്ഞിനോടൊപ്പം.   മുഖപ്രസംഗം

യുക്രെയ്നിലെ ആ രക്ത പുഴകൾ: "യുദ്ധം", " പട്ടാള നീക്കം" അല്ല

"മരണവും നാശവും ദുരിതവും വിതയ്ക്കുന്ന " റഷ്യൻ ആക്രമണത്തിനെതിരെ മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥന. യുക്രെയ്ൻ പട്ടണങ്ങളിൽ നടക്കുന്നവയിലെ "ക്രൂരതകളെ വിലയിരുത്താൻ " സ്വന്തം ജീവിതം അപകടപ്പെടുത്തുന്ന മാധ്യമ പ്രവർത്തകർക്ക് പാപ്പാ നന്ദി പറഞ്ഞു.

മുഖപ്രസംഗം - അന്ദ്രേയാ തൊർനിയേല്ലി

യുക്രെയ്നിലെ യുദ്ധം ഒരു "യുദ്ധമാണ് " അത് ഒരു "സൈനീക നീക്കം " അല്ല. സമാധാനത്തിനു വേണ്ടിയുള്ള പുതിയ അഭ്യർത്ഥന തുടങ്ങിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ യഥാർത്ഥത്തിൽ സംഭവിക്കുന്ന ക്രൂര യാഥാർത്ഥ്യങ്ങളെ മറച്ച് അവതരിപ്പിക്കാൻ വാക്കുകൾ കൊണ്ടു നടത്തുന്ന കപടതന്ത്രത്തിന്റെ വ്യാജവാർത്ത നിഷേധിച്ചു.

പാപ്പാ നടത്തിയ മൂന്നാമത്തെ അപ്പീൽ മാനുഷിക പ്രവർത്തനത്തിന്റെ അടിയന്തിരതയെക്കുറിച്ചായിരുന്നു."മാനുഷിക ഇടനാഴികകൾ "യഥാർത്ഥത്തിൽ "ഉറപ്പാക്കണമെന്ന ആവശ്യം പാപ്പായുടെ  ഊന്നിപ്പറച്ചിൽ ശനിയാഴ്ച നടന്ന സംഭവത്തിലേക്കാണ്  വിരൽ ചൂണ്ടിയത്.  മാനുഷിക ഇടനാഴികകൾ ഉണ്ടാകുമെന്ന രീതിയിലുള്ള പ്രസ്താവനകൾ യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യൻ സൈനീകരിൽ നിന്നുണ്ടായെങ്കിലും അത് യഥാർത്ഥത്തിൽ നടന്നിരുന്നില്ല. ഈ അക്രമണം അഴിച്ചുവിടാൻ ആഗ്രഹിക്കുന്നവർ  അത് ലംഘിക്കുന്നുവെന്നും വ്യക്തമായ  അന്തർദ്ദേശീയ നിയമങ്ങൾ ആദരിക്കപ്പെടണമെന്നും പാപ്പാ ആവശ്യപ്പെട്ടു. ആക്രമിക്കുന്നവരും സ്വയം പ്രതിരോധിക്കുന്നവരും ഉണ്ടാകുന്നയിടത്തും മരണവും, സഹനവും, വിഭജിക്കപ്പെട്ട കുടുംബങ്ങളും, ദശലക്ഷക്കണക്കിന് അഭയാർത്ഥികളും ഭയാനകമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന ഒരു ജനതയുമുണ്ടാകുമ്പോൾ  നമ്മൾ യുദ്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമാണെന്നും അതിനാൽ സായുധ അക്രമണങ്ങൾ നിർത്തണമെന്നും പാപ്പാ വീണ്ടും അഭ്യർത്ഥിച്ചു.

അഭയാർത്ഥികളെ സ്വീകരിക്കുന്നവരോടുള്ള തന്റെ  കൃതജ്ഞത അറിയിച്ച ഫ്രാൻസിസ് പാപ്പാ യുക്രെയ്ൻ ജനതയുടെ നാടകീയതയും യുദ്ധത്തിന്റെ  ക്രൂരതയും  വിലയിരുത്താൻ നമ്മെ പ്രാപ്തരാക്കുന്ന വിവരങ്ങൾ നൽകാനായി ജീവൻ പണയപ്പെടുത്തുന്ന പത്രപ്രവർത്തകർക്കും നന്ദിയർപ്പിച്ചു. മൂന്നു ദിവസം മുമ്പ് “സായുധ സേനയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പരത്തുന്ന റഷ്യൻ പൗരന്മാർക്കും, വിദേശ പൗരന്മാർക്കും പതിനഞ്ച് വർഷം വരെ തടവ് ശിക്ഷ " വിധിക്കുന്ന പുതിയ നിയമം  റഷ്യയിൽ അംഗീകരിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർക്കുള്ള പാപ്പായുടെ നന്ദി പ്രകടനം. കാരണം ഈ വൃത്തികെട്ട യുദ്ധത്തെ ഒരു "സൈനീക നീക്കം " എന്ന് അവകാശപ്പെടുന്നവരുമുണ്ട്.

(പരിഭാഷ - സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്)

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മാർച്ച് 2022, 13:18