MAP

സിനഡാത്മകതയെക്കുറിച്ച് വത്തിക്കാനിൽ നടന്ന ഒരു സമ്മേളനം സിനഡാത്മകതയെക്കുറിച്ച് വത്തിക്കാനിൽ നടന്ന ഒരു സമ്മേളനം  (ANSA)

പാൻ-അമേരിക്കൻ സിനഡൽ യാത്രക്ക് പുതിയ ഉണർവ് നൽകാൻ "ഒരുമിച്ച്" എന്ന പ്രകൃതിസൗഹൃദപദ്ധതി

പാൻ-അമേരിക്കൻ മേഖലയിൽ സിനഡാലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ഭാഷകളിൽ പരിശീലന പരിപാടികൾ നൽകുന്ന, പ്രകൃതിസൗഹൃദമായ ഒരു സിനഡൽ പദ്ധതി ഒക്ടോബറിൽ ആരംഭിക്കുന്നു. "ഒരുമിച്ച്" (Together) എന്ന പേരിലാണ്‌ ഈ പുതിയ സംരംഭം ആരംഭിക്കുന്നത്.

സിസ്റ്റർ ജാസ്മിൻ SIC, വത്തിക്കാൻ ന്യൂസ്

പാൻ-അമേരിക്കൻ മേഖലയിൽ സഭയുടെ സിനഡൽ മാതൃക പ്രോത്സാഹിപ്പിക്കുന്നതിനായി "ഒരുമിച്ച്" (Together) എന്ന പേരിൽ ഒരു പുതിയ പ്രകൃതിസൗഹൃദമായ ഒരു പദ്ധതി ഒക്ടോബറിൽ ആരംഭിക്കുന്നു. സിനഡാലിറ്റി സംബന്ധിച്ച പരിശീലന പരിപാടികളും പ്രായോഗിക പ്രവർത്തനങ്ങളും വിവിധ ഭാഷകളിൽ പ്രോത്സാഹിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

കഴിഞ്ഞ ആഗസ്റ്റ് 28-ന്, തെക്കേ അമേരിക്കൻ മെത്രാൻ സമിതിയുടെ, തിരുവചന അജപാലന ദൈവശാസ്ത്ര കേന്ദ്രത്തിന്റെ ഡയറക്ടറായ റാഫേൽ ലൂസിയാനിയാണ് ഈ സംരംഭം ലിയൊ പതിനാലാമൻ പാപ്പായ്ക്ക് മുന്നിൽ അവതരിപ്പിച്ചത്.

തെക്കേ അമേരിക്കൻ, കരീബിയൻ മെത്രാൻ സമിതികൾ, ബെർക്ക്‌ലിയിൽ ഈശോസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പഠന കേന്ദ്രം, തെക്കേ അമേരിക്കൻ സമർപ്പിത കൂട്ടായ്മ, സിനഡാലിറ്റിക്ക് വേണ്ടിയുള്ള തെക്കേ അമേരിക്കൻ നിരീക്ഷണകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സിനഡിന്റെ അന്തിമരേഖയിലെ പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്ന സൗജന്യ ഓണലൈൻ പഠന പദ്ധതിയാണ് ഈ സംരംഭത്തിന്റെ പ്രഥമ പ്രവർത്തനം. പതിനായിരക്കണക്കിന് ആളുകൾക്ക് ഇതിൽ പങ്കുചേരാൻ സാധിക്കുമെന്ന് സംരംഭത്തിന്റെ സംഘാടകർ പ്രതീക്ഷിക്കുന്നു.

ഈ സംരംഭത്തിലൂടെ, തെക്കേ അമേരിക്കൻ, കരീബിയൻ സഭകൾ ആഗോള സഹകരണത്തിലേക്ക് ഒരു ചുവടുകൂടി മുന്നോട്ട് വയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. സിനഡാലിറ്റിയുടെ മൂന്നാം ഘട്ടം യാഥാർത്ഥ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 സെപ്റ്റംബർ 2025, 14:14