മതബോധകർ പ്രത്യാശയിലൂന്നിയ സാക്ഷികളാണെന്ന് ഉറുഗ്വായിലെ മെത്രാൻ പാബ്ലൊ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രത്യാശയിൽ നങ്കൂരമിട്ട്, എന്നന്നേക്കുമുള്ള സ്നേഹ ജീവിതം എന്ന ലക്ഷ്യത്തിലേക്ക്, നമ്മുടെ യാഥാർത്ഥ്യത്തിൽ, പ്രതിബദ്ധതയോടെ ചരിക്കുന്ന സാക്ഷികളാണ് മതബോധകരെന്ന് ഉറുഗ്വായിലെ മേലൊ യി ത്രെയിന്ത യി ത്രെസ് രൂപതയുടെ മെത്രാൻ പാബ്ലൊ ജോർദ്ദാൻ.
ആഗസ്റ്റ് 24 ന് ആചരിക്കപ്പെടുന്ന ദേശീയ മതബോധന ദിനത്തോടനുബന്ധിച്ച് അന്നാട്ടിലെ മതബോധകർക്കായി നല്കിയ കത്തിലാണ് അദ്ദേഹത്തിൻറെ ഈ പ്രസ്താവനയുള്ളത്. “പ്രത്യാശയിൽ നങ്കൂരമുറപ്പിച്ച്” എന്നതാണ് ഈ ദേശീയ മതബോധന ദിനാചരണത്തിൻറെ ആദർശ പ്രമേയം.
നിത്യജീവിതോന്മുഖവും ഒരിക്കലും നിരാശപ്പെടുത്താതുമായ പ്രത്യാശയിൽ വിശ്വാസമർപ്പിച്ച് സുവിശേഷത്തിൻറെ ആനന്ദം പ്രഘോഷിക്കുന്ന പ്രേഷിതശിഷ്യരെ വാർത്തെടുക്കുന്നതിനുള്ള പരിശ്രമം ഉറുഗ്വായിലെ സഭ തുടരുമെന്ന് പ്രാദേശിക മെത്രാന്മാർ ആവർത്തിച്ചു വ്യക്തമാക്കുന്നു.
വരുന്ന ദേശീയമതബോധനദിനാചരണത്തിൻറെ ലക്ഷ്യം ഹൃദയങ്ങളിൽ പ്രത്യാശയുടെ വിത്തു വിതയ്ക്കാനുള്ള ക്ഷണം ശക്തിപ്പെടുത്തുകയാണെന്ന് ഈ കത്തിലൂടെ മെത്രാന്മാർ വെളിപ്പെടുത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: