കുടിയേറ്റക്കാരുടെ ഔന്നത്യം സംരക്ഷിക്കുക, പരഗ്വായിലെ സഭ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തെക്കെ അമേരിക്കൻ നാടായ പരഗ്വായിൽ കുടിയേറ്റക്കാരുടെ ഔന്നത്യാവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധയാണെന്ന് പ്രാദേശിക കത്തോലിക്കാസഭ.
മൂർത്തവും പ്രതീകാത്മകവുമായ മതിലുകൾ കുടിയേറ്റക്കാർക്കു മുന്നിൽ ഉയരുന്ന പശ്ചാത്തലത്തിൽ പരഗ്വായിലെ സഭ ഫ്രാൻസീസ് പാപ്പാ ഊന്നിപ്പറഞ്ഞിട്ടുള്ള സ്വാഗതം ചെയ്യുക, സംരക്ഷിക്കുക, പരിപോഷിപ്പിക്കുക, സമന്വയിപ്പിക്കുക എന്നീ നാലു ക്രിയാപദങ്ങൾ ജീവിക്കാൻ ശ്രമിക്കുകയാണെന്ന് അന്നാട്ടിലെ അസുൻസിയോൻ അതിരൂപതയുടെ ആർച്ച്ബിഷപ്പ് കർദ്ദിനാൾ അദാൽബർത്തൊ മർത്തീനെസ് ഫ്ലോറെസ് പറഞ്ഞു.
കുടിയേറ്റക്കാർക്കു വേണ്ടിയുള്ള, അസുൻസിയോൻ അതിരൂപതയുടെ, പുതിയ അജപാലന കേന്ദ്രം അടുത്തയിടെ ഉദ്ഘാടനം ചെയ്ത വേളയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അഭയവും പിന്തുണയും ദിശാബോധവും നല്കുകയാണ് ഈ കേന്ദ്രത്തിൻറെ ലക്ഷ്യം. ഈ സംരംഭത്തിലൂടെ സഭ കുടിയേറ്റക്കാരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാനുള്ള അവളുടെ പ്രതിബദ്ധതയ്ക്ക് സ്ഥിരീകരണം നല്കുകയാണെന്ന് ആർച്ച്ബിഷപ്പ് കർദ്ദിനാൾ അദാൽബർത്തൊ വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: