യുവജന ജൂബിലിയാഘോഷം സമാപനത്തിലേക്ക്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
റോമിൽ നടന്നുവരുന്ന യുവജനജൂബിലിയാചരണം ആഗസ്റ്റ് 3-ന് ഞായറാഴ്ച സമാപിക്കും.
140-ലേറെ നാടുകളിൽ നിന്നായി 5 ലക്ഷത്തിൽപ്പരം യുവതീയുവാക്കൾ കൂട്ടായ്മയുടെയും യേശുമായുള്ള കൂടിക്കാഴ്ചയുടെയും അവിടന്നിലർപ്പിതമായ പ്രത്യാശയുടെയും അനുഭവം ജീവിക്കാനും പങ്കുവയ്ക്കാനുമായി ജൂലൈ 28 മുതൽ റോമിൽ സമ്മേളിച്ചിരിക്കയാണ്.
വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധവാതിൽ കടക്കൽ, റോമിലെ ചിർക്കോ മാസ്സിമൊ മൈതാനിയിൽ തയ്യാറാക്കിയ 200-ഓളം താല്ക്കാലിക കുമ്പസാരക്കൂടാരങ്ങളിൽ പാപസങ്കീർത്തന കൂദാശാസ്വീകരണം ജൂബിലിയുടെ ഉപാന്ത്യദിനമായ ശനിയാഴ്ച റോമിൻറെ പ്രാന്തത്തിലുള്ള തോർ വെർഗാത്തയിൽ പാപ്പായുമൊത്തുള്ള ജാഗര പ്രാർത്ഥനാ ശുശ്രൂഷ ഉൾപ്പടെയുള്ള സപ്തദിന ജൂബിലിയാചരണ പരിപാടികളിൽ യുവതീയുവാക്കൾ പങ്കുചേർന്നു.
ജൂബിലിയാചരണത്തിൻറെ സമാപന വേദിയായ തോർ വെർഗാത്തയിൽ ആഗസ്റ്റ് 3-ന് ഞായറാഴ്ച രാവിലെ, പ്രാദേശികസമയം 9 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-ന്, ലിയൊ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ സമാപന സമൂഹ ദിവ്യബലി അർപ്പിക്കപ്പെടും. ഫ്രാൻസീസ് പാപ്പാ പ്രഖ്യാപിച്ച 2025 ജൂബലിവർഷാചരണ പശ്ചാത്തിലാത്താണ് യുവജനത്തിൻറെ ഈ ജൂബിലിയാഘോഷം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: