മൈസൂർ രൂപതയ്ക്ക് പുതിയ മെത്രാൻ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കർണ്ണാടകയിലെ മൈസൂർ രൂപതയുടെ പുതിയ ഭരണാദ്ധ്യക്ഷനായി ഇശോസഭാഗംമായ മെത്രാൻ ഫ്രാൻസീസ് സെറാവൊയെ പാപ്പാ നിയമിച്ചു.
പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായ ആഗസ്റ്റ് 15-ന് വെള്ളിയാഴ്ചയാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
ബിഷപ്പ് സെറാവൊ കർണ്ണാടകയിലെ തന്നെ ഷിമോഗ രൂപതയുടെ അദ്ധ്യക്ഷനായി 2014 മുതൽ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. മൈസൂറിലുള്ള മൂഡബിദ്രിയിൽ 1959 ആഗസ്റ്റ് 15-നാണ് ബിഷപ്പ് ഫ്രാൻസീസ് സെറാവൊയുടെ ജനനം. 1992-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2014 മാർച്ച് 19-ന് മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും മെയ് 7-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: