MAP

കർദിനാൾ മത്തേയോ സൂപ്പി കർദിനാൾ മത്തേയോ സൂപ്പി   (ANSA)

വിശുദ്ധ ക്ലാരയുടെ തിരുനാൾ ദിനത്തിൽ, ബസിലിക്കയിൽ വിശുദ്ധ ബലിയർപ്പിച്ച് കർദിനാൾ സൂപ്പി

അസീസിയിലെ വിശുദ്ധ കല്ലറയുടെ തിരുനാൾ ദിനമായ ആഗസ്റ്റ് മാസം പതിനൊന്നാം തീയതി, തിങ്കളാഴ്ച്ച, വിശുദ്ധയുടെ ഭൗതീകശരീരം അടക്കം ചെയ്തിരിക്കുന്ന ബസിലിക്കയിൽ, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ മത്തേയോ സൂപ്പി വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നൽകി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നിരായുധീകരണത്തിന്റെ സന്ദേശം ലോകത്തിനു നൽകുന്നതാണ്, വിശുദ്ധ ക്ലാരയുടെ ജീവിതമാതൃക എന്നത് എടുത്തു പറഞ്ഞുകൊണ്ട്, അസീസിയിലെ വിശുദ്ധ ക്ലാരയുടെ തിരുനാൾ ദിനമായ ആഗസ്റ്റ് മാസം പതിനൊന്നാം തീയതി, തിങ്കളാഴ്ച്ച, വിശുദ്ധയുടെ ഭൗതീകശരീരം അടക്കം ചെയ്തിരിക്കുന്ന ബസിലിക്കയിൽ, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ മത്തേയോ സൂപ്പി വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നൽകി. വിശുദ്ധ ബലിക്ക് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ഭരണാധികാരികളും സന്നിഹിതരായിരുന്നു.

ക്രൈസ്തവർക്ക് മാത്രമല്ല, എല്ലാവർക്കും വിശുദ്ധ ക്ലാര ഒരു ഉദാഹരണമാണെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു. നമ്മെ കുറിച്ചും, നാം അധിവസിക്കുന്ന ലോകത്തിന്റെ ചുറ്റുപാടുകളെക്കുറിച്ചും മനസ്സിലാക്കണമെങ്കിൽ, നമ്മുടെ ദൃഷ്ടികൾ വിശുദ്ധ ക്ലാരയെപോലെ സ്വർഗ്ഗത്തിലേക്ക് ഉയർത്തണമെന്നും, ദൈവത്തിന്റെ സ്നേഹത്താൽ നയിക്കപ്പെടുവാൻ നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മനുഷ്യൻ എപ്പോൾ തന്നെത്തന്നെ  ദൈവമായി പ്രതിഷ്ഠിക്കുന്നുവോ, അപ്പോൾ ഈ ഭൂമിയിൽ തന്നെ അവന്റ നരകം അവൻ പണിയുന്നുവെന്നും കർദിനാൾ മുന്നറിയിപ്പ് നൽകി. എന്നാൽ വിശുദ്ധയുടെ സാക്ഷ്യം ഉൾക്കൊണ്ടുകൊണ്ട്, യഥാർത്ഥവും അനുരഞ്ജനപരവുമായ ജീവിതത്തിന്റെ പറുദീസകൾ പണിയാൻ നാം  സ്വയം പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

തുടർന്ന് വിശുദ്ധ ക്ലാര  കാട്ടിത്തരുന്ന സമൂഹജീവിതത്തിന്റെയും കൂട്ടായ്‍മയുടെയും മാതൃകയും കർദിനാൾ അനുസ്മരിച്ചു. 'പരസ്പരം സ്നേഹിക്കുക' എന്ന കൽപ്പനയിലൂടെ യേശു ഈ കൂട്ടായ്മ പണിതുയർത്തുവാനാണ് നമ്മെ ക്ഷണിച്ചിരിക്കുന്നത്. ദൈവവുമായി പൂർണ്ണമായി ഐക്യത്തോടെ ജീവിക്കാനുള്ള ഒരു സ്ഥലമാണ് കൂട്ടായ്മ എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കാൻ പ്രാർത്ഥന യുദ്ധത്തേക്കാൾ ശക്തമാണെന്ന് വിശുദ്ധയുടെ ജീവിതം  എടുത്തു പറഞ്ഞുകൊണ്ട് കർദിനാൾ അടിവരയിട്ടു. നാം നിരായുധരായാൽ മാത്രമേ, തിന്മയെ നിരായുധമാക്കുവാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഓഗസ്റ്റ് 2025, 13:18