യുണൈറ്റഡ് അറബ് എമേറേറ്റ്സിൽ നിന്ന് യുവതീയുവാക്കൾ യുവജന ജൂബിലിക്ക് റോമിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജൂലൈ 28 മുതൽ ആഗസ്റ്റ് 3 വരെ റോമിൽ ആചരിക്കപ്പെടുന്ന യുവജന ജൂബിലിയിൽ യുണൈറ്റഡ് അറബ് എമേറേറ്റ്സിൽ നിന്നുള്ള യുവതീയുവാക്കളും പങ്കെടുക്കുന്നു.
യുണൈറ്റഡ് അറബ് എമേറേറ്റ്സിൽ നിന്നുള്ള 80 പേരോടൊപ്പം ഒമാനിൽ നിന്നുള്ള 10 പേരും ചേരും. തെക്കെ അറേബിയയിലെ അപ്പൊസ്തിലിക് വികാരിയാത്തിൽ നിന്നുള്ള ഈ സംഘം വിശ്വാസതീർത്ഥാടനമായിട്ടാണ് റോമിൽ എത്തുക. പ്രാർത്ഥിക്കാനും നമ്മെക്കാൾ വലിയതായ എന്തോ ഒന്നിൻറെ ഭാഗമാണ് നമ്മളെന്ന് കണ്ടെത്താനുമുള്ള ഒരു നിമിഷമാണ് അതെന്ന് ഇവർക്ക് തുണയായി വരുന്ന വൈദികരിൽ ഒരാളായ ഗോഡ്ഫ്രീ റോഡ്രീഗസ് പറഞ്ഞു.
ജൂലൈ പതിമൂന്നിന് തെക്കെ അറേബ്യ വികാരിയാത്തിൻറെ അപ്പൊസ്തോലിക് വകാരിയായ മെത്രാൻ പാവൊളൊ മർത്തിനേല്ലി ഈ തീർത്ഥാടകർക്ക് തീർത്ഥാടനക്കുരിശും വികാരിയാത്തിൻറെ പതാകയും കൈമാറി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: