MAP

മധുര അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പ് ആൻറണിസാമി സവരിമുത്തു മധുര അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പ് ആൻറണിസാമി സവരിമുത്തു 

മധുര അതിരൂപതയ്ക്ക് പുതിയ ഭരണസാരഥി!

തമിഴ്നാട്ടിലെ മധുര അതിരൂപതയുടെ പുതിയ ആർച്ച്ബിഷപ്പ് ആൻറണിസാമി സവരിമുത്തു. ശനിയാഴ്ചയാണ് പാപ്പാ ഈ നിയമനം നടത്തിയത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തമിഴ്നാട്ടിലെ മധുര അതിരൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് ആൻറണിസാമി സവരിമുത്തുവിനെ പാപ്പാ നിയമിച്ചു.

ജൂലൈ 5-ന് ശനിയാഴ്ചയാണ് ലിയൊ പതിനാലാമൻ പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

പാളയംകോട്ടൈ രൂപതയും അദ്ധ്യക്ഷനായും മധുര അതിരൂപതയുടെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്ററായും സേവനം ചെയ്തുവരവെയാണ് ബിഷപ്പ് ആൻറണിസാമിയ്ക്ക് പുതിയ നിയമനം ലഭിച്ചത്.

തമിഴ് നാട്ടിലെ തന്നെ തൂത്തികൊറിൻ രൂപതയിൽപ്പെട്ട വടക്കു വണ്ടാനത്ത് 1960 ഡിസംബർ 8-ന് ജനിച്ച ബിഷപ്പ് ബിഷപ്പ് ആൻറണിസാമി സവരിമുത്തു പാളയംകോട്ടൈ രൂപതയ്ക്കുവേണ്ടി 1987 ഏപ്രിൽ 26-ന് പൗരോഹിത്യം സ്വീകരിച്ചു.

2019 നവമ്പർ 20-ന് അദ്ദേഹം പ്രസ്തുത രൂപതയുടെ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെടുകയും അക്കൊല്ലം തന്നെ ഡിസംബർ 15-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു. 2024-ലാണ് ബിഷപ്പ് ആൻറണിസാമിക്ക് മധുര അതിരൂപതയുടെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവികൂടി ലഭിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ജൂലൈ 2025, 12:55