MAP

കാലം ചെയ്ത കർദ്ദിനാൾ അന്ത്രേ വിംഗ് ത്രൊആ (Card.André Vingt-Trois),ഫ്രാൻസിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെയും പാരീസ് അതിരൂപതയുടെയും മുൻ അദ്ധ്യക്ഷൻ കാലം ചെയ്ത കർദ്ദിനാൾ അന്ത്രേ വിംഗ് ത്രൊആ (Card.André Vingt-Trois),ഫ്രാൻസിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെയും പാരീസ് അതിരൂപതയുടെയും മുൻ അദ്ധ്യക്ഷൻ   (AFP or licensors)

ഫ്രഞ്ചു കർദ്ദിനാൾ അന്ത്രേ വിംഗ് ത്രൊആ കാലം ചെയ്തു!

കർദ്ദിനാൾ അന്ത്രേ വിംഗ് ത്രൊആയുടെ നിര്യാണത്തോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 249 ആയി താണു. 82 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് ജൂലൈ 18-ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെയും പാരീസ് അതിരൂപതയുടെയും മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ അന്ത്രേ വിംഗ് ത്രൊആ (Card.André Vingt-Trois) നിര്യാതനായി.

82 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് ജൂലൈ 18-ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്. നാഡീവ്യവസ്ഥയെ ബാധിച്ച് പേശികളുടെ ബലം ഇല്ലാതാക്കുന്ന “ഗിയെൻ ബറേ” രോഗം പിടിപെട്ടതിനെ തുടർന്ന  2017 മുതൽ അജപാലന പ്രവർത്തനങ്ങൾ ചുരുക്കാൻ നിർബന്ധിതനായ അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

പാരീസിൽ 1942 നവമ്പർ 7-ന് ജനിച്ച കർദ്ദിനാൾ അന്ത്രേ വിംഗ് ത്രൊആ 1969 ജൂൺ 28-ന് പൗരോഹിത്യം സ്വീകരിച്ചു. 1988 ഒക്ടോബർ 14-ന് മെത്രാനായി അഭിഷിക്തനായ അദ്ദേഹത്തെ ബെനഡിക്ട് പതിനാറാമൻ പാപ്പാ 2007 നവമ്പർ 24-ന് കർദ്ദിനാളാക്കി. 1999 മുതൽ 2005 വരെ ടൂർസ് അതിരൂപതയുടെയും 2005-2017 വരെ പാരിസ് അതിരൂപതയുടെയും ആർച്ചുബിഷപ്പായിരുന്നു കർദ്ദിനാൾ അന്ത്രേ ത്രൊആ.

അദ്ദേഹത്തിൻെ നിര്യാണത്തോടെ കർദ്ദിനാൾസംഘത്തിലെ അംഗസംഖ്യ 249 ആയി താണു. ഇവരിൽ പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള കൊൺക്ലേവിൽ സമ്മതിദാനാവകാശം ഉള്ളവർ 131 ആണ്. ശേഷിച്ച 118 പേർക്ക് പ്രായപരിധിയായ 80 വയസ്സ കടന്നവരാകയാൽ ഈ വോട്ടവകാശം ഇല്ല.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജൂലൈ 2025, 11:34