പൂർവ്വ തിമോറിലെ യുവത പൗരോഹിത്യ ദൈവവിളി ജീവിക്കുന്നതിൽ സന്തുഷ്ടർ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അനുദിനം ക്രിസ്തുവിനെ അനുഗമിച്ചും സഭയെ സേവിച്ചും പൗരോഹിത്യ ദൈവവിളി ജീവിക്കുന്നതിൽ പൂർവ്വ തിമോറിലെ യുവജനം ആനന്ദം കണ്ടെത്തുന്നുവെന്ന് സഭാവൃത്തങ്ങൾ പറയുന്നു.
വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ നാമത്തിൽ ദിലിയിലുള്ള വലിയ സെമിനാരിയുടെ (മേജർ സെമിനാരി) രജതജൂബിലിയാചരണ പശ്ചാത്തലത്തിൽ സെമിനാരിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു സെമിനാരിയുടെ ചുമതലയുള്ള വിശുദ്ധ പത്രോസിൻറെ പൊന്തിഫിക്കൽ പ്രവർത്തനം എന്ന പ്രസ്ഥാനത്തിൻറെ പ്രതിനിധി വൈദികൻ അലെസ്സാന്ത്രൊ ബ്രാന്തി.
ജനസംഖ്യയിൽ 90 ശതമാനവും കത്തോലിക്കരായ കിഴക്കെ തിമോറിലെ ഈ സെമിനരായിൽ ഇക്കഴിഞ്ഞ 25 വർഷത്തിനുള്ളിൽ പഠിച്ചവരുടെ എണ്ണം 989 ആണെന്നും ഇവരിൽ രൂപതയെയും സമർപ്പിതരെയും പ്രതിനിധാനം ചെയ്യുന്നവരുണ്ടെന്നും ഇപ്പോൾ അവിടെ 245 പേർ പരിശീലനം നേടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സന്തോഷഭരിതരായ വൈദികാർത്ഥികളായി തുടരാനും പരിശീലകരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും ഫാദർ അലെസ്സാന്ത്രൊ വൈദികാർത്ഥികൾക്ക് പ്രചോദനം പകർന്നു.
ദിലിയലെ മേജർ സെമിനാരിയുടെ രജതജൂബിലിയാചരണ ദിവ്യബലിയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചത് അന്നാട്ടിലെ കത്തോലിക്കാ മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ, മലിയാന രൂപതയുടെ മെത്രാൻ നോർബർട്ട് ദൊ അമറാൾ ആയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: