MAP

കർദ്ദിനാൾ റോബെർട്ട് വാൾട്ടെർ മക്എൽറോയ്, അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ റോബെർട്ട് വാൾട്ടെർ മക്എൽറോയ്, അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ അതിരൂപതയുടെ ആർച്ചുബിഷപ്പ് 

അമേരിക്കയുടെ കുടിയേറ്റനയത്തിനെതിരെ കർദ്ദിനാൾ മാക്എൽറോയ്!

അമേരിക്കൻ ഐക്യനാടുകൾ അനധികൃത കുടിയേറ്റക്കാരെ വിവേചനരഹിതമായി കൂട്ടത്തോടെ നാടുകടത്തുന്ന നടപടി മനുഷ്യത്വരഹിതമാണെന്ന് കർദ്ദിനാൾ മാക്എൽറോയ് പ്രതികരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ധാർമ്മികമായി ജുഗുപ്സാവഹമാണ് അമേരിക്കൻ ഐക്യനാടുകളുടെ ഭരണകൂടത്തിൻറെ കുടിയേറ്റനയമെന്ന് അന്നാട്ടിലെ വാഷിംഗ്ടൺ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ റോബർട്ട് വാൾട്ടെർ മാക്എൽറോയ് (Card.Robert Walter McElroy).

സിഎൻഎൻ-ന് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ട്രംപ് ഭരണകൂടം അവലംബിച്ചിരിക്കുന്ന നാടുകകടത്തൽ പ്രക്രിയയെ അപലപിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.

നാടുകടത്തൽ നടപടി മനുഷ്യത്വരഹിതവും കുടുംബങ്ങളെ മനപ്പൂർവ്വം നശിപ്പിക്കുന്നതുമാണെന്ന് കർദ്ദിനാൾ മാക്എൽറോയ് കുറ്റപ്പെടുത്തി. അതിർത്തി സംരക്ഷിക്കാനുള്ള ഒരു നാടിൻറെ ആവശ്യകത അംഗീകരിക്കുമ്പോൾ തന്നെ അദ്ദേഹം സർക്കാരിൻെറ നടപടികൾ അന്നാട്ടിൽ താമസിക്കാനുള്ള രേഖകൾ ഇല്ലാത്ത ദശലക്ഷക്കണക്കിന് കുടിയേറ്റക്കാർക്കിടയിൽ ഉണ്ടാക്കിയിട്ടുള്ള ആശങ്ക എടുത്തുകാട്ടുന്നു.

അനധികൃതകുടിയേറ്റക്കാർക്ക് ഇന്ന് പള്ളിയിൽ പോലും പോകാൻ ഭയമാണെന്നും വിവേചനരഹിതമായി സ്ത്രീപുരുഷന്മാരും കുട്ടികളും ഉൾപ്പടെ എല്ലാവരെയും കൂട്ടത്തോടെ നാടുകടത്തുന്ന ഒരു രീതിയാണ് സർക്കാർ സ്വീരിച്ചിരിക്കുന്നതെന്നും വിസ്താരം കൂടാതെ അതിവേഗം നാടുകടത്തുന്നത് എളുപ്പമാക്കിത്തീർക്കുന്നതാണ് പുതിയ കുടിയേറ്റനയമെന്നും കർദ്ദിനാൾ മാക്എൽറോയ് കുറ്റപ്പെടുത്തുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ജൂലൈ 2025, 12:09