MAP

ആർച്ചുബിഷപ്പ് ജൊസേ മാനുവെൽ ഇമ്പംമ്പ, അങ്കോള സാവൊ ടോമേ കത്തോലിക്കാ മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ജൊസേ മാനുവെൽ ഇമ്പംമ്പ, അങ്കോള സാവൊ ടോമേ കത്തോലിക്കാ മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ 

അങ്കോളയിൽ അക്രമാസക്തമായ പ്രക്ഷോഭണത്തിൽ മെത്രാന്മാർ ആശങ്കയിൽ!

വിലക്കയറ്റത്തിനെതിരെ ജൂലൈ 28-ന് തിങ്കളാഴ്ച തലസ്ഥാനനഗരിയായ ലുവാണ്ടയിൽ ആരംഭിച്ച പ്രക്ഷോഭണം അക്രമാസക്തമാകുകയും 20-ലേറെപ്പേരുടെ ജീവനപഹരിക്കുകയും ഇരൂനൂറോളം പേരെ പരിക്കേല്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ അങ്കോള സാവൊ ടോമേ കത്തോലിക്കാ മെത്രാൻസംഘം (Ceast) ആശങ്ക പ്രകടിപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ അങ്കോളയിൽ ഇന്ധനവില ഉയർത്തുന്നതിനുള്ള സർക്കാർ തീരുമാനത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതിൽ അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാർ ആശങ്ക പ്രകടിപ്പിക്കുന്നു.

വിലക്കയറ്റത്തിനെതിരെ ജൂലൈ 28-ന് തിങ്കളാഴ്ച തലസ്ഥാനനഗരിയായ ലുവാണ്ടയിൽ ആരംഭിച്ച പ്രക്ഷോഭണം അക്രമാസക്തമാകുകയും 20-ലേറെപ്പേരുടെ ജീവനപഹരിക്കുകയും ഇരൂനൂറോളം പേരെ പരിക്കേല്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അങ്കോള സാവൊ ടോമേ കത്തോലിക്കാ മെത്രാൻസംഘം (Ceast) ആശങ്കയറിയിച്ചത്.

ദാരിദ്ര്യവും കഷ്ടപ്പാടും എത്രതന്നെയായാലും പൊതുമുതൽ നശിപ്പിക്കുകയും ക്രമസമാധാനം തകർക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ഈ മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ  ആർച്ചുബിഷപ്പ് ജൊസേ മാനുവെൽ ഇമ്പംമ്പ പ്രതികരിച്ചു.

ഇത്തരം നടപടികൾ കുടുംബങ്ങളുടെ സാമൂഹ്യസുസ്ഥിതിയെയും പൊതുസ്വകാര്യ സ്വത്തിനെയും അപകടത്തിലാക്കുമെന്നും അവസ്ഥ സാധാരണഗതിയിലേക്ക് തിരികെക്കൊണ്ടുവരുന്നതിന് സംഭാഷണത്തിൻറെ പാത അവലംബിക്കേണ്ടത് അടിയന്തിരമാണെന്നും അദ്ദേഹം പറഞ്ഞു. മാന്യമായി പെരുമാറാൻ യുവജനങ്ങളോട് ആർച്ചുബിഷപ്പ് ജൊസേ മാനുവെൽ അഭ്യർത്ഥിച്ചു. സർക്കാരും ജനങ്ങളും ഉടനടി സംഭാഷണത്തിലേർപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്കോളയിൽ നാണ്യപ്പെരുപ്പം 20 ശതമാനവും തൊഴിലില്ലായ്മ 30 ശതമാനവും ആയി ഉയർന്നിരിക്കയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ജൂലൈ 2025, 11:58