MAP

വിശുദ്ധനാടിൻറെ ഒരു ദൂര വീക്ഷണം വിശുദ്ധനാടിൻറെ ഒരു ദൂര വീക്ഷണം  (AFP or licensors)

വിശുദ്ധനാടിന് സഹായം തുടർന്ന് ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘം!

വിശുദ്ധനാട്ടിൽ 143 വികസന പദ്ധതികൾക്കായി ഇറ്റലിയിലെ കത്തോലിക്കാ സംഘം 4 കോടി 30 ലക്ഷം യൂറോ, അതായത്, ഇപ്പോഴത്തെ വിനിമയ നിരക്ക് അനുസരിച്ച് 431 കോടിയോളം രൂപ സാമ്പത്തിക സഹായം നല്കിയിട്ടുണ്ട്. ഇതിനു പുറമെ കാരിത്താസ് സംഘടനയുടെ ഇറ്റാലിയൻ ഘടകവും സഹായഹസ്തം നീട്ടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മരണങ്ങളും നാശനനഷ്ടങ്ങളും വിതച്ചുകൊണ്ടു തുടരുന്ന സംഘർഷങ്ങളുടെ വലയത്തിൽ വർഷങ്ങളായി അകപ്പെട്ടിരിക്കുന്ന വിശുദ്ധനാട്ടിലെ ജനങ്ങൾക്ക് താങ്ങായി ഇറ്റലിയിലെ കത്തോലിക്കാമെത്രാൻസംഘം തുടരുന്നു.

ആ പ്രദേശത്തെ ജനങ്ങളുടെ പുരോഗതിക്കുവേണ്ടി 143 പദ്ധതികൾക്ക് പ്രസ്തുത മെത്രാൻ സംഘം സാമ്പത്തിക സഹായം നല്കിക്കഴിഞ്ഞു. ഇത് 4 കോടി 30 ലക്ഷം യൂറോ, അതായത്, ഇപ്പോഴത്തെ വിനിമയ നിരക്ക് അനുസരിച്ച് 431 കോടിയോളം രൂപ വരും.

സംഘർഷങ്ങൾ മൂലം പല ആശുപത്രികളും പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നതിനാൽ കരാക്കിൽ കൊംബോണിയൻ പ്രേഷിതസമൂഹത്തിൻറെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് ഈ ദിവസങ്ങളിൽ അടിയന്തിരസഹായമായി 3 ലക്ഷം യൂറോ, 3 കോടിയിൽപ്പരം രൂപ, മെത്രാൻസംഘം അനുവദിച്ചിരുന്നു.

കത്തോലിക്കാഉപവിപ്രവർത്തന സംഘടനയായ കാരിത്താസിൻറെ ഇറ്റാലിയൻ ഘടകവും വിശുദ്ധനാടിനു വേണ്ടി വിവിധ പദ്ധതികൾക്കായി സാമ്പത്തിക സഹായം നല്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 16 ലക്ഷത്തി 45000 യൂറോ കാരിത്താസ് ഇറ്റലി ഇതിനായി നീക്കിവച്ചു.

പ്രാർത്ഥനയും സമൂർത്തസഹായവും വഴി തങ്ങൾ വിശുദ്ധനാട്ടിലെ സമൂഹത്തിൻറെ ചാരെയുണ്ടെന്ന് ഇറ്റലിയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ, ബൊളോഞ്ഞ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ മത്തേയൊ ത്സൂപ്പി പറഞ്ഞു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 ജൂലൈ 2025, 12:07