പഞ്ചാബിലെ ജലന്തർ രൂപതയ്ക്ക് പുതിയ മെത്രാൻ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മലയാളി വൈദികൻ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിനെ പഞ്ചാബിലെ ജലന്തർ രൂപതയുടെ മെത്രാനായി പാപ്പാ നിയമിച്ചു.
ജൂൺ 7-ന്, ശനിയാഴ്ചയാണ് (07/06/25) ലിയൊ പതിനാലാമൻ പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
1962 ഡിസംബർ 24-ന് പാലാ രൂപതയിൽപ്പെട്ട കലക്കെട്ടിയിൽ ആയിരുന്നു നിയുക്ത മെത്രാൻ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിൻറെ ജനനം. നാഗ്പൂരിൽ വൈദികപഠനം പൂർത്തിയാക്കിയതിനു ശേഷം 1991 മെയ് 1-ന് ജലന്തർ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇടവകവികാരി, സെമിനാരി അദ്ധ്യാപകൻ, വിദ്യാലയ മേധാവി, ജലന്തർ രൂപതാ കോടതിയംഗം, തുടങ്ങിയ വിവിധ മേഖലകളിൽ സേവനം ചെയ്തിട്ടുണ്ട്.
റോമിലെ ഉർബനിയായന പൊന്തിഫിക്കൽ സർവ്വകാലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ബിരുദം നേടിയിട്ടുണ്ട് നിയുക്തമെത്രാൻ തെക്കുംചേരിക്കുന്നേൽ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: