MAP

നവവാഴ്ത്തപ്പെട്ട സ്തനിസ്ലാവ് കോസ്ത്ക സ്ട്രെയിഹ് നവവാഴ്ത്തപ്പെട്ട സ്തനിസ്ലാവ് കോസ്ത്ക സ്ട്രെയിഹ്  

നിണസാക്ഷി സ്തനിസ്ലാവ് കോസ്ത്ക സ്ട്രെയിഹ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ!

പോളണ്ടിൽ വെടിയേറ്റു മരിച്ച വൈദികൻ സ്തനിസ്ലാവ് കോസ്ത്ക സ്ട്രെയിഹ് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കപ്പെട്ടു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പോളണ്ടു സ്വദേശിയായ സ്തനിസ്ലാവ് കോസ്ത്ക സ്ട്രെയിഹ് (Stanislaw Kostka Streich) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.

മെയ് 24-ന് ശനിയാഴ്ച (24/05/25) പോളണ്ടിലെ പൊസ്നാനിൽ ആയിരുന്നു വാഴ്ത്തപ്പെട്ട പദപ്രഖ്യാപന തിരുക്കർമ്മം.

വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, ലിയൊ പതിനാലാമൻ പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

1902 ആഗസ്റ്റ് 27-ന് പോളണ്ടിലെ ബീദ്ഗോഷ്ചിൽ ജനിച്ച നവവാഴ്ത്തപ്പെട്ട  സ്തനിസ്ലാവ് കോസ്ത്ക സ്ട്രെയിഹ് സെമിനാരിയിൽ ചേരുകയും 1925 ജൂൺ 6-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

കുട്ടികളുടെയും യുവജനങ്ങളുടെ അജപാലനത്തിൽ സവിശേഷ ശ്രദ്ധ പതിച്ച അദ്ദേഹം തൊഴിലാളികളെയും തൊഴിൽരഹിതരെയും ആവശ്യത്തിലിരിക്കുന്ന കുടുംബങ്ങളെയും സഹായിക്കുന്നതിനു ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ കമ്മ്യൂണിസ്റ്റാധിപത്യവിരുദ്ധമാണെന്ന ചിന്ത ചിലരെ പ്രകോപിതരാക്കി. 1938 ഫെബ്രുവരി 27-ന് സ്തനിസ്ലാവ് കോസ്ത്കയെ ദിവ്യബലി അർപ്പണ മദ്ധ്യേ അജ്ഞാതർ വെടിവെച്ചു കൊന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 മേയ് 2025, 13:34