നിഖ്യാ സൂനഹദോസിൻറെ ആയിരത്തിയെഴുനൂറാം വാർഷികത്തിന് തുടക്കമായി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രഥമ സാർവ്വത്രികസൂനഹദോസായ നിഖ്യാ സൂനഹദോസിൻറെ ആയിരത്തിയെഴുനൂറാം വാർഷികാചരണത്തിന് തുടക്കമായി.
മെയ് 20-ന്, ചൊവ്വാഴ്ചയാണ് മിക്ക ക്രൈസ്തവസഭകളും ആധികാരികമായി കണക്കാക്കുന്ന നിഖ്യാസൂനഹദോസിൻറെ വാർഷികാചരണം ആരംഭിച്ചത്.
ക്രൈസ്തവസഭയ്ക്കെതിരെ ഉയർന്ന ആര്യൻ പാഷാണ്ഡതയെ ചെറുക്കുന്നതിന് റോമൻ ചക്രവർത്തി കോൺസ്റ്റൻറയിൻ ഒന്നാമൻ മുന്നുറ്റിയിരുപത്തിയഞ്ചാം ആണ്ടിലാണ് ക്രൈസ്തവ ചരിത്രത്തിൽ നിർണ്ണായകമായിത്തീർന്ന ഒന്നാം നിഖ്യാ സൂനഹദോസ് വിളിച്ചുകൂട്ടിയത്. അക്കൊല്ലം (325) മെയ് മുതൽ ആഗസ്റ്റ് വരെയായിരുന്നു ഈ സൂനഹദോസ് ചേർന്നത്.
ദൈവവുമായി സമാനത പങ്കിടുന്നവനെങ്കിലും യേശു ദൈവത്തിനു കീഴുള്ളവനും ദൈവത്തിൻറെ ആദ്യസൃഷ്ടിയുമാണെന്ന ആരീയുസ് എന്ന പുരോഹിതൻറെ സിദ്ധാന്തത്തെ ശക്തിയുക്തം എതിർത്ത ഈ സൂനഹദോസിൻറെ സംഭാവനയാണ് നിഖ്യാ വിശ്വാസപ്രമാണം.
കത്തോലിക്കാ സഭയും കിഴക്കൻ ഓർത്തഡോക്സ് സഭകളും, ആംഗ്ലിക്കൻ കൂട്ടായ്മയും ലൂഥറൻ സമൂഹം ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രൊട്ടസ്റ്റൻറ് സഭാ സമൂഹങ്ങളും ഈ സൂനഹദോസിനെ അംഗീകരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: