MAP

കൻസാസയിൽ വെടിയേറ്റു മരിച്ച ഇന്ത്യൻ വംശജനായ വൈദികൻ രാജ് അരുൾ ബാലസ്വാമി കരസാല കൻസാസയിൽ വെടിയേറ്റു മരിച്ച ഇന്ത്യൻ വംശജനായ വൈദികൻ രാജ് അരുൾ ബാലസ്വാമി കരസാല  

അമേരിക്കൻ ഐക്യനാടുകളിൽ ഇന്ത്യൻ വംശജനായ കത്തോലിക്കാ വൈദികൻ വധിക്കപ്പെട്ടു!

2011 - ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ച ഹൈദ്രാബാദ് സ്വദേശിയായ കത്തോലിക്കാവൈദികൻ രാജ് അരുൾ ബാലസ്വാമി കരസാല വെടിയേറ്റു മരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അമേരിക്കൻ ഐക്യനാടുകളിലെ കൻസാസ് സംസ്ഥാനത്ത് ഇന്ത്യൻ വംശജനായ രാജ് അരുൾ ബാലസ്വാമി കരസാല എന്ന കത്തോലിക്കാ വൈദികൻ വെടിയേറ്റു മരിച്ചു.

തെലങ്കാനയുടെ തലസ്ഥാനനഗരിയായ ഹൈദ്രാബാദ് സ്വദേശിയും 2011 മുതൽ  അമേരിക്കൻ പൗരനും ആയിരുന്ന അദ്ദേഹം കൻസാസിലെ സേനെക്ക എന്ന സ്ഥലത്തെ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ നാമത്തിലുള്ള ഇടവകയിൽ വികാരിയായിരുന്നു. ഇടവക മന്ദിരത്തിൽ വച്ച് ഏപ്രിൽ 3-ന് വ്യാഴാഴ്ചയാണ് (03/04/25) അമ്പത്തിയേഴ് വയസ്സുണ്ടായിരുന്ന വൈദികൻ അരുൾ ബാലസ്വാമിക്ക് വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടവകക്കാർക്ക് അജ്ഞാതനായ ഒരു വയോധികനാണ് അദ്ദഹത്തിൻറെ നേർക്ക് നിറയൊഴിച്ചത്. ഘാതകൻ അറസ്റ്റിലായിട്ടുണ്ട്. കൊലപാതകകാരണം വ്യക്തമല്ല. 

ആന്ധ്രപ്രദേശിലെ കടപ്പ രൂപതയ്ക്കുവേണ്ട് 1994-ലാണ് അരുൾ ബാലസ്വാമി പൗരോഹിത്യം സ്വീകരിച്ചത്. അജഗണത്തിൻറെ സുഹൃത്തും എല്ലാവർക്കു പ്രിയപ്പെട്ടവനുമായിരുന്ന അദ്ദേഹത്തിൻറെ വേർപാട് സമൂഹത്തെ മുഴുവൻ വേദനയിലാഴ്ത്തിയിരിക്കയാണെന്ന് കൻസാസ് നഗര അതിരൂപതയുടെ ആർച്ച്ബിഷപ്പ് ജോസഫ് നൗമാൻ പ്രതികരിച്ചു.  അർപ്പണബോധവും തീക്ഷ്ണതയുമുള്ള ഒരു ഇടയനായിരുന്നു വൈദികൻ അരുൾ ബാലസ്വാമി കരസാലയെന്നും അദ്ദേഹം രണ്ടു പതിറ്റാണ്ടിലേറെ കൻസാസ് നഗര അതിരൂപതയെ വിശ്വസ്തതയോടെ സേവിച്ചുമെന്നും ആർച്ചുബിഷപ്പ് നൗമാൻ അനുസ്മരിച്ചു.

പ്രേഷിതവാർത്താ ഏജൻസിയായ ഫീദെസ് ആണ് ഈ വിവരങ്ങൾ നല്കിയത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഏപ്രിൽ 2025, 12:54