MAP

അഫ്ഗാൻകാരായ അഭയാർത്ഥികൾ അമേരിക്കൻ ഐക്യനാടുകളിൽ അഫ്ഗാൻകാരായ അഭയാർത്ഥികൾ അമേരിക്കൻ ഐക്യനാടുകളിൽ  (AFP or licensors)

അമേരിക്കയിൽ മെത്രാന്മാർ അഭയാർത്ഥികളെ സംബന്ധിച്ച സർക്കാരുമായുള്ള സഹകരണം അവസാനിപ്പിക്കുന്നു!

അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പരിപാടികൾ അമേരിക്കൻ ഐക്യനാടുകളുടെ സർക്കാർ നിറുത്തിവച്ചതിനെ തുടർന്ന് പ്രാദേശിക കത്തോലിക്കാ മെത്രാൻസംഘം സർക്കാരുമായുള്ള സഹകരണക്കരാർ നവീകരിക്കില്ല. പുതിയ വഴികൾ തേടും.

ക്രിസ്റ്റഫർ വ്വെൽസ്, ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുട്ടികളുടെയും അഭയാർത്ഥികളുടെയും പരിചരണം സംബന്ധിച്ച് അമേരിക്കൻ ഐക്യനാടുകളുടെ സർക്കാരുമായുള്ള സഹകരണക്കരാർ നവീകരിക്കില്ലെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാന്മാർ.

അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പരിപാടികൾ സർക്കാർ നിറുത്തിവച്ചതിനെ തുടർന്നാണ് ഖേദകരമായ ഈ തിരുമാനം എടുക്കാൻ നിർബന്ധിതമായതെന്ന് മെത്രാൻസംഘം തിങ്കളാഴ്ച (07/04/25) വെളിപ്പെടുത്തി.

അക്രമത്തിലും പീഡനങ്ങളിലും നിന്ന് സഹോദരങ്ങളെ രക്ഷിക്കുന്നതിന് പറ്റിയ ഏറ്റവും ഉചിതമായ വഴികളെക്കുറിച്ച് പുനരാലോചിക്കേണ്ടിയിരിക്കുന്നുവെന്ന് മെത്രാന്മാർ  പറയുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അനേകം സഹോദരീസഹോദരന്മാർക്ക് ഗുണകരമായ ജീവൻ രക്ഷാ പദ്ധതികൾ നടപ്പിലാക്കാൻ അമേരിക്കൻ ഐക്യനാടുകളുടെ സർക്കാരുമായുള്ള പങ്കാളിത്തം വർഷങ്ങളായി സഹായകമായിട്ടുണ്ടെന്ന വസ്തുത മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് തിമോത്തി ബ്രോള്യൊ അനുസ്മരിച്ചു.

സർക്കാരിൻറെ ഭാഗത്തുനിന്നുള്ള സാമ്പത്തികസഹായം തികയാതെ വരുമ്പോൾ ദൈവജനത്തിൻറെ ഉദാരമായ സഹായത്തോടെയാണ് അജപാലന പരിചരണത്തിൻറെയും ഉപവിയുടെയുമായ ഈ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.    

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഏപ്രിൽ 2025, 12:27