MAP

മദ്രാസ്-മൈലാപ്പൂർ അതിരൂപത ഒരുക്കിയ ജൂബിലി തീർത്ഥാടനത്തിന്റെ ഒരു ദൃശ്യം മദ്രാസ്-മൈലാപ്പൂർ അതിരൂപത ഒരുക്കിയ ജൂബിലി തീർത്ഥാടനത്തിന്റെ ഒരു ദൃശ്യം 

ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ ജൂബിലി തീർത്ഥാടനമൊരുക്കി മദ്രാസ് മൈലാപ്പൂർ അതിരൂപത

വിശ്വാസത്തിന്റെ ശക്തമായ പ്രഖ്യാപനവും സാക്ഷ്യവുമായി ആർച്ച്ബിഷപ് ജോർജ് ആന്റണിസാമിയുടെ കീഴിൽ, നോമ്പുകാല, ജൂബിലി തീർത്ഥാടനമൊരുക്കി മദ്രാസ് മൈലാപ്പൂർ അതിരൂപത. ഏപ്രിൽ ആറാം തീയതി ചെന്നൈ ലൊയോള കോളേജിലാണ് ഈ മഹാസംഗമം നടന്നത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ചെന്നൈയിൽ വിശ്വാസത്തിന്റെ ശക്തമായ പ്രഖ്യാപനവും സാക്ഷ്യവുമായി, മദ്രാസ് മൈലാപ്പൂർ അതിരൂപതയുടെ വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികളും വൈദികരും സന്യസ്തരും ഒരുമിച്ചുകൂടി. 2025-ലെ ജൂബിലിയുടെ ഭാഗമായി നടന്ന ഈ നോമ്പുകാല തീർത്ഥാടനത്തിൽ ആയിരക്കണക്കിനാളുകൾ സംബന്ധിച്ചുവെന്ന് അതിരൂപത അറിയിച്ചു.

ലയോള കോളേജ് ക്യാമ്പസിലെ ക്രിസ്തുരാജ ദേവാലയത്തിൽനിന്ന് കോളേജ് ഗ്രൗണ്ടിലേക്ക് ക്രൂശിത രൂപവുമായി നടത്തിയ റാലിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പകൽ മുഴുവൻ നീണ്ട ചടങ്ങുകളുടെ അവസാനം വൈകുന്നേരം ബിഷപ് സിഗരായർ പ്രാർത്ഥനയും ആരാധനയും നയിച്ചു.

വൈകുന്നേരം 5.30-ന് നടന്ന വിശുദ്ധ ബലിയിൽ ആർച്ച്ബിഷപ് ജോർജ് ആന്റണിസാമി മുഖ്യ കാർമ്മികത്വം വഹിച്ചു. ജൂബിലി തീർത്ഥാടനത്തിന്റെയും ക്രിസ്തുനാമത്തിന്റെയും പ്രത്യേകതകളും പ്രാധാന്യവും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.

വിശുദ്ധബലിക്ക് ശേഷം നടന്ന ആരാധനയ്ക്ക്, സാന്തോം കത്തീഡ്രൽ ബസലിക്ക വികാരിയും സിഞ്ഞിസ് ഇന്ത്യ (SIGNIS) മുൻ പ്രസിഡന്റുമായ ഫാ. വിൻസെന്റ് ചിന്നദുരൈ നേതൃത്വം നൽകി.

അതിരൂപത സാമൂഹ്യവിനിമയകാര്യങ്ങൾക്കായുള്ള സെക്രെട്ടറി ഫാ. റിച്ചി വിൻസെന്റാണ് ജൂബിലി തീർത്ഥാടനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ഏപ്രിൽ 2025, 15:30