MAP

രോഗശാന്തിയേകുന്ന യേശു രോഗശാന്തിയേകുന്ന യേശു 

മുപ്പത്തിമൂന്നാം ലോക രോഗീദിനാചരണം!

ഫെബ്രുവരി 11, ലൂർദ്ദുനാഥയുടെ തിരുന്നാളും രോഗീദിനാചരണവും. “പ്രത്യാശ നിരാശപ്പെടുത്തില്ല, കഷ്ടതകളിൽ അതു നമ്മെ ശക്തരാക്കുന്നു”

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലൂർദ്ദുനാഥയുടെ തിരുന്നാൾ ദിനത്തിൽ, ഫെബ്രുവരി 11-ന് മുപ്പത്തിമൂന്നാം ലോക രോഗീദിനം രൂപതാതലത്തിൽ ആചരിക്കപ്പെട്ടു.

മുന്നു വർഷത്തിലൊരിക്കൽ ഒരു നിശ്ചിത മരിയൻ തീർത്ഥാടനകേന്ദ്രം വേദിയാക്കി ആഗോളതലത്തിൽ ലോകരോഗീദിനം ആചരിക്കുന്ന പതിവനുസരിച്ച് ഇക്കൊല്ലം ഇത് പെറുവിലെ വിർഹെൻ ദെ ചപീ മരിയൻ കേന്ദ്രത്തിൽ ആഘോഷിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ പ്രത്യാശയുടെ ജൂബിലിയാചരണം ഇക്കൊല്ലം നടക്കുന്ന പശ്ചാത്തലത്തിൽ ഫ്രാൻസീസ് പാപ്പാ ഇത് 2026 ഫെബ്രുവരി 11-ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

ഇക്കൊല്ലം രൂപതാതലത്തിൽ ആചരിക്കപ്പെട്ട രോഗീദിനത്തിന് പാപ്പാ നല്കിയ സന്ദേശത്തിൻറെ വിചിന്തന പ്രമേയം “പ്രത്യാശ നിരാശപ്പെടുത്തില്ല, കഷ്ടതകളിൽ അതു നമ്മെ ശക്തരാക്കുന്നു” എന്നതാണ്.

ഈ വാക്കുകൾ സാന്ത്വനദായകങ്ങളെങ്കിലും ഗുരുതരവും അംഗവൈകല്യം ഉളവാക്കാവുന്നതും നമുക്കു താങ്ങവുന്നതിനപ്പുറമായ വലിയ സാമ്പത്തിക ചിലവുള്ള ചികിത്സ ആവശ്യമുള്ളതുമായ രോഗങ്ങൾ നമ്മുടെ ശരീരത്തെ ബാധിക്കുമ്പോൾ നമുക്കെങ്ങനെ ശക്തി ലഭിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉയരുമെന്ന് പാപ്പാ തൻെറ സന്ദേശത്തിൽ പറയുന്നു.

ഇവിടെ ദൈവത്തിൻറെ സാമീപ്യത്തിലാണ് അതിനുള്ള ഉത്തരമെന്ന് പാപ്പാ കൂടിക്കാഴ്ച, ദാനം, പങ്കുവയ്ക്കൽ എന്നീ മൂന്നു വാക്കുകളിലൂടെ വിശദീകരിക്കുന്നു. നമുക്ക് ദൈവത്തിൻറെ സഹായവും  കൃപയും, കരുതലും, അവൻറെ ആത്മാവിൻറെ ദാനമായ ശക്തിയും ആവശ്യമാണ് എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഫെബ്രുവരി 2025, 12:09