MAP

മ്യന്മാറിലെ പുതിയ രൂപത മിന്തത്തിൻറെ കത്തീദ്രലായി നിശ്ചയിക്കപ്പെട്ട യേശുവിൻറെ തിരുഹൃദയത്തിൻറെ നാമത്തിലുള്ള പള്ളി ബോംബാക്രമണത്തിൽ തകർന്ന ദൃശ്യം മ്യന്മാറിലെ പുതിയ രൂപത മിന്തത്തിൻറെ കത്തീദ്രലായി നിശ്ചയിക്കപ്പെട്ട യേശുവിൻറെ തിരുഹൃദയത്തിൻറെ നാമത്തിലുള്ള പള്ളി ബോംബാക്രമണത്തിൽ തകർന്ന ദൃശ്യം  

മ്യന്മാറിൽ നവരൂപത മിന്തത്തിൻറെ കത്തീദ്രലിനു നേർക്കു ബോംബാക്രമണം!

മ്യന്മാറിലെ മിന്തത്ത് രൂപതയുടെ കത്തീദ്രലായി നിശ്ചയിക്കപ്പെട്ട യേശുവിൻറെ തിരുഹൃദയത്തിൻറെ നാമത്തിലുള്ള പള്ളി ഫെബ്രുവരി 6-നുണ്ടായ വ്യോമസേനാ ബോബാക്രമണത്തിൽ തകർന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മ്യന്മാറിലെ പുതിയ രൂപതയായ മിന്തത്തിൻറെ കത്തീദ്രലായി നിശ്ചയിക്കപ്പെട്ട യേശുവിൻറെ തിരുഹൃദയത്തിൻറെ നാമത്തിലുള്ള പള്ളിയുടെ നേർക്ക് വ്യോമസേന ബോബാക്രമണം നടത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരി 6-നാണ് ബോബാക്രമണം ഉണ്ടാകുകയും പള്ളിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതെങ്കിലും ഇപ്പോൾ മാത്രമാണ് ഈ വിവരം പരസ്യപ്പെടുത്തപ്പെട്ടതെന്ന് പ്രേഷിത വാർത്താ ഏജൻസിയായ ഫിദെസ് വെളിപ്പെടുത്തി.

ആക്രമണം നടക്കുകയും സുരക്ഷിതത്വം ഇല്ലാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വൈദികരും വിശ്വാസികളും ആ പ്രദേശം വിട്ടുപോയിരുന്നതിനാൽ ഈ ആക്രമണത്തിൽ ആളപായം ഒന്നും ഉണ്ടായിട്ടില്ലെന്ന് ഫീദെസ് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജനുവരി 25-നാണ് ഫ്രാൻസീസ് പാപ്പാ ചിൻ സംസ്ഥാനത്തിൽ മിന്തത്ത് രൂപത സ്ഥാപിക്കുകയും കത്തീദ്രലായി തിരുഹൃദയ ദേവാലയം നിശ്ചയിക്കുകയും ചെയ്തത്. മുന്നുലക്ഷത്തി 60000 നിവാസികളുള്ള മിന്തത്ത് രൂപതാതിർത്തിക്കുള്ളിൽ കത്തോലിക്കർ പതിനയ്യായിരം മാത്രമാണ്.

അതിനിടെ മ്യന്മാറിലെ യംഗൂൺ അതിരൂപതയിലെ കത്തോലിക്കാ മെത്രാന്മാരും വൈദികരും സമർപ്പിതരും അത്മായരും ബുദ്ധ,ഇസ്ലാം,ഹൈന്ദവ വിശ്വാസികളും ചേർന്ന് ന്യവുംഗബെലിനിലെ ലൂർദ്ദുനാഥയുടെ ദേവാലയത്തിലേക്ക് ഒമ്പതാം തീയതി ഞായറാഴ്ച തീർത്ഥാടനം നടത്തുകയും മ്യന്മാറിലും ലോകം മുഴുവനിലും ശാന്തിയുണ്ടാകുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ഫെബ്രുവരി 2025, 11:59