മ്യന്മാറിൽ ഒരു കത്തോലിക്കാ വൈദികൻ വധിക്കപ്പെട്ടു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കത്തോലിക്കാവൈദികനായ ഡൊണാൾഡ് മാർട്ടിൻ മ്യന്മാറിൽ വധിക്കപ്പെട്ടു.
44 വയസ്സായിരുന്നു അദ്ദേഹത്തിൻറെ പ്രായം. വെടിയേറ്റ് ചേതനയറ്റ അദ്ദേഹത്തിൻറെ ശരീരം പതിനാലാം തീയതി വെള്ളിയാഴ്ച (14/02/25) പുലർച്ചെ ചില ഇടവകാംഗങ്ങൾ കണ്ടെത്തുകയായിരുന്നുവെന്ന് പ്രേഷിത വാർത്താ ഏജൻസിയായ ഫീദെസ് വെളിപ്പെടുത്തി. വെടിയേറ്റ് അവയവങ്ങൾ അറ്റ് വികൃതമായരീതിയിലായിരുന്നു ശരീരമെന്ന് റിപ്പോർട്ടിൽ കാണുന്നു.
മണ്ടലയ് രൂപതയിലെ ലൂർദ്ദ്നാഥയുടെ ഇടവകവളപ്പിലായിരുന്നു ഈ കൊലപാതകം നടന്നത്.
2018-ലായിരുന്നു ഫാദർ ഡൊണാൾഡ് പൗരോഹിത്യം സ്വീകരിച്ചത്. സാധാരണ അജപാലന ശുശ്രൂഷകൾക്കു പുറമെ സംഘർഷം മൂലം സ്വഭവനങ്ങൾ വിടാൻ നിർബന്ധിതരായി അലയുന്നവർക്ക് സഹായഹസ്തവുമായി എത്തിയിരുന്നു അദ്ദേഹം. ഈ കൊലപാതകത്തിൻറെ പിന്നിലുള്ള കാര്യങ്ങൾ വ്യക്തമല്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: