MAP

സീറോ മലബാർ സഭയിൽനിന്നുള്ള ഏതാനും മെത്രാന്മാർക്ക് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചപ്പോൾ - ഫയൽ ചിത്രം സീറോ മലബാർ സഭയിൽനിന്നുള്ള ഏതാനും മെത്രാന്മാർക്ക് ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചപ്പോൾ - ഫയൽ ചിത്രം  (VATICAN MEDIA Divisione Foto)

എറണാകുളം-അങ്കമാലി അതിരൂപത: ശ്രേഷ്ഠമെത്രാപ്പോലീത്തായുടെ വികാരിയായി ആർച്ച്ബിഷപ് മാർ പാമ്പ്ലാനി

പൗരസ്ത്യസഭകളിൽത്തന്നെ മുൻപന്തിയിൽ നിൽക്കുന്ന സീറോ മലബാർ സഭയുടെ ഭരണതലപ്പത്ത് മാറ്റങ്ങൾ. എറണാകുളം-അങ്കമാലി അതിരൂപതയിൽ ശ്രേഷ്ഠമെത്രാപ്പോലീത്തായ്ക്ക് വികാരി. കാക്കനാട് ചേർന്ന സിനഡാണ് പുതിയ തീരുമാനമെടുത്തത്. അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുടെ രാജി പാപ്പാ സ്വീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കാക്കനാട് ചേർന്ന സീറോ മലബാർ സഭാ സിനഡ് ശ്രേഷ്ഠമെത്രാപ്പോലീത്താ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽപ്പിതാവിന്റെ വികാരിയായി, തലശ്ശേരി അതിരൂപതാദ്ധ്യക്ഷനായിരുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പാമ്പ്ലാനിയെ തിരഞ്ഞെടുത്തു.

പുതിയ സ്ഥാനം നിർവ്വഹിക്കുമ്പോഴും മാർ പാമ്പ്ലാനി തലശ്ശരി അതിരൂപതയുടെ അജപാലനകർമ്മം തുടരും. മേജർ ആർച്ബിഷപ്പിനെ ഭരണകാര്യങ്ങളിൽ സഹായിക്കുക എന്ന ചുമതലയാണ് അദ്ദേഹത്തിന് പുതുതായി ലഭിച്ചിരിക്കുന്നത്.

അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ മാർ ബോസ്‌കോ പുത്തൂർ രാജി വച്ചു.

അതേസമയം, എറണാകുളം-അങ്കമാലി അതിരൂപയിൽ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഇത്രയും നാൾ സേവനമനുഷ്ഠിച്ചിരുന്ന ബിഷപ് മാർ ബോസ്‌കോ പുത്തൂർ സമർപ്പിച്ച രാജി ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു.

ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ മുൻ മെത്രാനായിരുന്നു മാർ പുത്തൂർ.

2024 ജനുവരിയിലാണ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ സീറോമലബാർ സഭയുടെ മേജർ ആർച്ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. പൗരസ്ത്യസഭകളിൽത്തന്നെ മുൻപന്തിയിൽ നിൽക്കുന്ന സീറോ മലബാർ സഭയിൽ അൻപത് ലക്ഷത്തോളം ആളുകൾ അംഗങ്ങളായുണ്ടെന്നാണ് കണക്കാക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 ജനുവരി 2025, 12:10