നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട സന്ന്യാസിനികൾ മോചിതരായി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കയിൽ വംശീയ സംഘർഷ വേദിയായ നൈജീരിയയിൽ അടുത്തയിടെ തട്ടിക്കൊണ്ടു പോകപ്പെട്ട രണ്ടു കന്യാസ്ത്രികളെ ബന്ദികർത്താക്കൾ വിട്ടയച്ചു. ഫീദെസ് വാർത്താ ഏജൻസിയാണ് ഈ വിവരം നല്കിയത്.
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഒനിത്ഷായിലെ മറിയത്തിൻറെ അമലോത്ഭവ ഹൃദയത്തിൻറെ സന്ന്യാസിനീസമൂഹത്തിലെ അംഗങ്ങളായ വിൻചേൻസിയ മരിയ ൻവ്വൻക്വ്വൊ, ഗ്രെയ്സ് മരിയേത്തെ ഒക്കോളി എന്നി സന്ന്യാസിനികൾ അനാമ്പ്ര സംസ്ഥാനത്തിൽ വച്ച് തട്ടിക്കൊണ്ടുപോകപ്പെട്ടത്.
ഇവരെ ബന്ദികർത്താക്കൾ നിരുപാധികം വിട്ടയച്ചുവെന്നും ഇരുവരും നല്ല ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഈ സന്ന്യാസിനീസമൂഹം വെളിപ്പെടുത്തുകയും എല്ലാവരുടെയും പ്രാർത്ഥനകൾക്കും തുണയ്ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: