MAP

ക്രൈസ്തവൈക്യ പ്രാർത്ഥന ക്രൈസ്തവൈക്യ പ്രാർത്ഥന 

ക്രൈസ്തവൈക്യ പ്രാർത്ഥനാവാരത്തിന് തുടക്കമായി!

ജനുവരി 18-25 വരെ ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനാ വാരം ആചരിക്കുന്നു. “ഇതു നീ വിശ്വസിക്കുന്നുവോ” (യോഹന്നാൻ 11,26) എന്ന ചോദ്യമാണ് ഇക്കൊല്ലത്തെ ക്രൈസ്തവൈക്യ അഷ്ടദിന പ്രാർത്ഥനയുടെ വിചിന്തന പ്രമേയം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൈസ്തവരുടെ സമ്പൂർണ്ണ ഐക്യത്തിനായുള്ള അഷ്ടദിന പ്രാർത്ഥനയ്ക്ക് തുടക്കമായി.

പതിനെട്ടാം തീയതി ശനിയാഴ്ച (18/01/25) മുതൽ വിശുദ്ധ പൗലോസിൻറെ മാനസാന്തരത്തിരുന്നാൾ ദിനമായ ജനുവരി 25 വരെ നീളുന്നതാണ് ഈ ക്രൈസ്തവൈക്യ പ്രാർത്ഥനാവാരം. ഇക്കൊല്ലം ആചരിക്കപ്പെടുന്നത് അമ്പത്തിയെട്ടാം ക്രൈസ്തവൈക്യപ്രാർത്ഥനാ വാരമാണ്.

താൻ പുനരുത്ഥാനവും ജീവനുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് യേശു മാർത്തയോടു ചോദിക്കുന്ന “ഇതു നീ വിശ്വസിക്കുന്നുവോ” (യോഹന്നാൻ 11,26) എന്ന ചോദ്യമാണ് ഇക്കൊല്ലത്തെ ക്രൈസ്തവൈക്യ അഷ്ടദിന പ്രാർത്ഥനയുടെ വിചിന്തന പ്രമേയം.

ത്രിത്വത്തിലുള്ള വിശ്വാസം കാതലായുളള വിശ്വാസപ്രമാണത്തിനു രൂപമേകിയ, 325-ാമാണ്ടിൽ ചേർന്ന പ്രഥമ സാർവ്വത്രിക സൂനഹദോസ് ആയ നിഖ്യാ സൂനഹദോസിൻറെ 1700-ാം വാർഷികത്തിൻറെ പശ്ചാത്തലത്തിൽ ഈ പ്രമേയം സവിശേഷ പ്രസക്തി കൈവരിക്കുന്നു.

വിശുദ്ധ പൗലോസിൻറെ മാനസാന്തരത്തിരുന്നാൾ ദിനമായ ജനുവരി 25-ന് റോമൻ ചുമരിനു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയിൽ അനുവർഷം പതിവുള്ളതുപോലെ ഫ്രാൻസീസ് പാപ്പാ ഈ ക്രൈസ്തവൈക്യ പ്രാർത്ഥനാവാരത്തിൻറെ സമാപനം കുറിക്കുന്ന സായാഹ്നപ്രാർത്ഥന നയിക്കും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ജനുവരി 2025, 11:52