MAP

ലൗദാത്തൊ സീ - പത്താം വാർഷികം ലൗദാത്തൊ സീ - പത്താം വാർഷികം 

“ലൗദാത്തൊ സീ”യുടെ ക്ഷണം: സുസ്ഥിര-സമഗ്ര വികസനത്തിനായി കൈകോർക്കുക, പാപ്പാ!

ചാക്രിക ലേഖനം "ലൗദാത്തോ സീ"യുടെ പത്താം വാർഷികം, ലിയൊ പതിനാലാമൻ പാപ്പായുടെ “എക്സ്” സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സുസ്ഥിരവും സമഗ്രവുമായ ഒരു വികസനത്തിനായി ഒത്തൊരുമിച്ചു പ്രവർത്തിച്ചുകൊണ്ട് നമ്മുടെ ഗ്രഹത്തിൻറെ ഭാവി കെട്ടിപ്പടുക്കണമെന്ന് മാർപ്പാപ്പാ.

നമ്മുടെ പൊതുഭവനമായ ഭൂമിയുടെയും പ്രകൃതിയുടെയും സൃഷ്ടപ്രപഞ്ചത്തിൻറെയും പരിപാലനത്തെ അധികരിച്ചു ഫ്രാൻസീസ് പാപ്പാ 2015 മെയ് 24-ന് പുറപ്പെടുവിച്ച “ലൗദാത്തോ സീ” എന്ന ചാക്രിക ലേഖനത്തിൻറെ പത്താം വാർഷിക ദിനമായ ശനിയാഴ്ച (24/05/205) “ലൗദാത്തോ സീ” (#LaudatoSi) എന്ന ഹാഷ്ടാഗോടുകൂടി സാമൂഹ്യ മാദ്ധ്യമമായ “എക്സ്” (X)-ൽ കണ്ണിചേർത്ത സന്ദേശത്തിലാണ്  ലിയൊ പതിനാലാമൻ പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.

പാപ്പായുടെ പ്രസ്തുത “എക്സ്” സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“#ലൗദാത്തൊ സീ”യുടെ പത്ത് വർഷങ്ങൾ. ദൈവം നമ്മെ ഭരമേല്പിച്ച പൊതുഭവനത്തെ പരിപാലിക്കുന്നതിൽ ശ്രദ്ധപതിച്ചുകൊണ്ട് സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായുള്ള അന്വേഷണത്തിൽ ഒന്നു ചേർന്ന്,  ഗ്രഹത്തിൻറെ ഭാവി എങ്ങനെ കെട്ടിപ്പടുക്കുന്നു എന്നതിനെക്കുറിച്ചുള്ള സംഭാഷണം നവീകരിക്കാൻ ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രികലേഖനം നമ്മെ ആഹ്വാനം ചെയ്യുന്നു ”.

പാപ്പാ കുറിക്കുന്ന  സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Dieci anni di #Laudatosi'. L'Enciclica di Papa Francesco ci chiama a rinnovare il dialogo su come stiamo costruendo il futuro del pianeta, unendoci nella ricerca di uno sviluppo sostenibile e integrale, e avendo cura di proteggere la casa comune che Dio ci ha affidato.

EN: Celebrating the tenth anniversary of #LaudatoSi, MAP Francis’ encyclical calls us to renew the dialogue on how we are building our planet's future, as we unite in the pursuit of sustainable and integral development, taking care to protect the common home entrusted to us by God.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 മേയ് 2025, 13:30