ജെ. ഡി വാൻസുമായി കൂടിക്കാഴ്ച്ച നടത്തി ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മെയ് മാസം പതിനെട്ടാം തീയതി വത്തിക്കാനിൽ നടന്ന ലിയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കുന്നതിനായി എത്തിച്ചേർന്ന അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെയിംസ് ഡേവിഡ് വാൻസുമായി ലിയോ പതിനാലാമൻ പാപ്പാ, മെയ് മാസം പത്തൊൻപതാം തീയതി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. തുടർന്ന്, വാൻസ്, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള പരിശുദ്ധ സിംഹാസനത്തിന്റെ ബന്ധങ്ങളുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗറുമായും കൂടിക്കാഴ്ച്ച നടത്തി.
സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നടന്ന സൗഹൃദസംഭാഷണത്തിൽ, ഒരിക്കൽക്കൂടി, വത്തിക്കാനും, അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലുള്ള സംതൃപ്തി എടുത്തു പറഞ്ഞു. സഭയും ഭരണകൂടവും തമ്മിലുള്ള സഹകരണവും, സഭാ ജീവിതത്തിനും മതസ്വാതന്ത്ര്യത്തിനും നൽകേണ്ടുന്ന പ്രസക്തിയും ചർച്ചയിൽ മറ്റു വിഷയങ്ങളായി.
സംഘർഷ മേഖലകളിലെ പ്രത്യേക സാഹചര്യങ്ങളെ പരാമർശിച്ചുകൊണ്ട്, സംഗഹർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കൂട്ടരും, മാനുഷിക നിയമങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ബഹുമാനിക്കണമെന്നും, ചർച്ചകളിലൂടെ പരിഹാരമുണ്ടാക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട്, ചില അന്താരാഷ്ട്ര വിഷയങ്ങളിൽമേലുള്ള കാഴ്ചപ്പാടുകളും കൈമാറ്റം ചെയ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: